കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ശലഭോത്സവം -2025
1592984
Friday, September 19, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ഭിന്നശേഷി കുട്ടികളുടെ കലോത്സവം - ശലഭോത്സവം 2025 - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു.
സെന്റ് ഡൊമിനിക്സ് കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശികുമാർ, സിറിൾ തോമസ്, രേഖാ ദാസ്, വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ടി.ജെ. മോഹനൻ, ടി.എസ്. കൃഷ്ണകുമാർ, കെ.എസ്. എമേഴ്സണ്‍, പി.കെ. പ്രദീപ്, ജൂബി അഷ്റഫ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, സിഡിപിഒമാരായ എം. ബിന്ദു റാണി, മിനി ജോസഫ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തുടി - ബഹുജന സംഗീത പരിപാടി നടത്തി.
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളില്‍നിന്നുള്ള മത്സരാർഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികളൾക്കും സമ്മാനങ്ങൾ നൽകി.