എ​രു​മേ​ലി: ത​ടി​ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി റോ​ഡി​ന്‍റെ വ​ശ​ത്തെ മണ്ണി​ടി​ഞ്ഞ് കു​ഴി​യി​ൽ കു​ടു​ങ്ങി​യ​തു​മൂ​ലം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇന്ന​ലെ വൈ​കു​ന്നേ​രം ക​രി​ങ്ക​ല്ലു​മ്മു​ഴി റോ​ഡി​ലാ​ണ് സം​ഭ​വം.
ഏ​റെ സ​മ​യം ഡ്രൈ​വ​ർ പ​രി​ശ്ര​മി​ച്ചി​ട്ടും ലോ​റി മു​ന്നോ​ട്ട് നീ​ക്കാ​നാ​യി​ല്ല. ജെ​സി​ബി, ക്രെയി​ൻ യൂ​ണി​റ്റ് എ​ന്നി​വ ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഴി​യി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​യാ​ണ് ലോ​റി​ മുന്നോ​ട്ടു നീ​ക്കിയ​ത്.