സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും
1592985
Friday, September 19, 2025 11:50 PM IST
മണിമല: സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ (അമിത ഐ കെയർ) തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും കുട്ടികൾക്ക് കണ്ണട വിതരണവും കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. പി.കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബിനോയി പുറ്റുമണ്ണിൽ, പ്രിൻസിപ്പൽ ഡോ. ഷാജി കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, പിടിഎ പ്രസിഡന്റ് ഡള്ളസ് ചാക്കോ, ക്ലബ് പ്രസിഡന്റ് ടോമി ഇളംതോട്ടം, ലയൺസ് റീജണൽ ചെയർമാൻ ടി.വി. വർഗീസ്, ക്യാന്പ് കോ-ഓർഡിനേറ്റർ സി. ശ്രീജിത്ത്, ക്ലബ് സെക്രട്ടറി ടോം ജോർജ് അഴകത്തുപറന്പിൽ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൻ 70 കുട്ടികൾക്ക് സൗജന്യമായി കണ്ണടയും 17 രക്ഷാകർത്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കണ്ണടയും നൽകി. പത്തു പേർക്ക് സൗജന്യമായി തിമിര ഓപ്പറേഷനും നടത്തും.