ഗാ​​ന്ധി​​ന​​ഗ​​ര്‍: മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ബോ​​യ്‌​​സ് ഹോ​​സ്റ്റ​​ലും കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ തു​​ട​​ര്‍​ന്ന് ശോ​​ച്യാ​​വ​​സ്ഥ​​യി​​ല്‍. ഇ​​തേ​​ത്തു​​ട​​ര്‍​ന്നു വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ദു​​രി​​തം നേ​​രി​​ടു​​ക​​യാ​​ണ്. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് ഇ​​വി​​ടെ താ​​മ​​സി​​ക്കു​​ന്ന​​ത്. 1964 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ നി​​ര്‍​മി​​ച്ച​​താ​​ണ് കെ​​ട്ടി​​ടം. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ തു​​ട​​ക്ക​​കാ​​ല​​ത്ത് അ​​റു​​പ​​തി​​ല്‍​പ്പ​​രം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് താ​​മ​​സ സൗ​​ക​​ര്യ​​ത്തി​​നാ​​യി നി​​ര്‍​മി​​ച്ച ഹോ​​സ്റ്റ​​ലാ​​ണി​​ത്. 60 വ​​ര്‍​ഷം പി​​ന്നി​​ട്ടി​​ട്ടും മ​​തി​​യാ​​യ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

ഒ​​രു മു​​റി​​ക്കു​​ള്ളി​​ല്‍ ര​​ണ്ടു പേ​​ര്‍ എ​​ന്ന രീ​​തി​​യി​​ല്‍ താ​​മ​​സി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണം. പി​​ന്നീ​​ട് എം​​ബി​​ബി​​എ​​സ് സീ​​റ്റ് വ​​ര്‍​ധി​​പ്പി​​ച്ചു. ര​​ണ്ട് കെ​​ട്ടി​​ട​​ങ്ങ​​ളി​​ലാ​​യി പാ​​രാ മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള​​ട​​ക്കം 350ല്‍​പ്പ​​രം പേ​​ര്‍ ഇ​​വി​​ടെ താ​​മ​​സി​​ക്കു​​ന്നു​​ണ്ട്. ഹോ​​സ്റ്റ​​ലി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ ഭീ​​ക​​ര​​മാ​​ണ്.

കെ​​ട്ടി​​ട​​ത്തി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റ് പാ​​ളി​​ക​​ള്‍ പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞ് താ​​ഴെ വീ​​ഴു​​ന്ന​​തു പ​​തി​​വാ​​ണ്. ജ​​ന​​ല്‍​പ്പാ​​ളി​​ക​​ള്‍ ഇ​​ള​​കി​​യ​​തും ജ​​ന​​ല്‍​ക്ക​​മ്പി​​ക​​ള്‍ തു​​രു​​മ്പെ​​ടു​​ത്ത് ന​​ശി​​ച്ച​​തു​​മാ​​ണ്. ഒ​​ന്നാം നി​​ല​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​രാ​​ണ് ഏ​​റെ ദു​​രി​​ത​​ത്തി​​ല്‍. ജ​​ന​​ല്‍​പ്പാ​​ളി​​ക​​ള്‍ ത​​ക​​ര്‍​ന്ന ഭാ​​ഗ​​ത്ത് കാ​​ട് ക​​യ​​റി​​യ സ്ഥി​​തി​​യാ​​ണ്. കെ​​ട്ടി​​ട​​ങ്ങ​​ള്‍​ക്ക് മു​​ക​​ളി​​ലും ഭി​​ത്തി​​ക​​ളി​​ലും മു​​റി​​ക​​ള്‍​ക്കു​​ള്ളി​​ലും മ​​ര​​ച്ചി​​ല്ല​​ക​​ള്‍ വ​​ള​​ര്‍​ന്നു​​നി​​ല്‍​ക്കു​​ക​​യാ​​ണ്. ഹോ​​സ്റ്റ​​ല്‍ മെ​​സി​​ലെ ഭ​​ക്ഷ​​ണം പാ​​കം ചെ​​യ്യു​​ന്ന ഇ​​ട​​ങ്ങ​​ള്‍ തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​ണ്.

ഒ​​രു മു​​റി​​ക്കു​​ള്ളി​​ല്‍ അ​​ഞ്ചും ആ​​റും പേ​​ര്‍ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വു​​മി​​ല്ലാ​​തെ ദു​​രി​​ത​​ത്തി​​ലാ​​ണ് ക​​ഴി​​യു​​ന്ന​​ത്. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഇ​​ന്ന​​ലെ ഹോ​​സ്റ്റ​​ല്‍ സ​​ന്ദ​​ര്‍​ശി​​ച്ചു വി​​ദ്യാ​​ര്‍​ഥി​​ക​​ളോ​​ട് വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ദി​​ച്ച​​റി​​ഞ്ഞു.