ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍
1573560
Sunday, July 6, 2025 11:45 PM IST
കാഞ്ഞിരമറ്റം: മാര്‍ സ്ലീവാ പള്ളി ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ ഇടവക ജനങ്ങള്‍ക്കായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. പാരിഷ് ഹാളില്‍ നടന്ന സെമിനാര്‍ വികാരി ഫാ. ജോസഫ് മണ്ണനാല് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജനമൈത്രി ഈരാറ്റുപേട്ട എസ്ഐ ബിനോയി തോമസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ഈ വര്‍ഷം പ്ലസ് ടുവിനും എസ്എസ്എല്‍സിക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
പിതൃവേദി സെക്രട്ടറി ഡോ. പ്രിന്‍സ് മണിയങ്ങാട്ട്, പ്രസിഡന്റ് സജി നാഗമറ്റത്തില്‍, ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍, അനില്‍ ചെരിപുറം, ടോണി പായിക്കാട്ട്, തങ്കച്ചന് മുത്തുമാക്കുഴിയില്, സജി പാറേശേരിയില്, ജോസുകുട്ടി വരിക്കമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.