നവമിയെ തിങ്കളാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും
1573256
Sunday, July 6, 2025 3:04 AM IST
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട ഡി. ബിന്ദുവിന്റെ മകൾ നവമിയെ (21) തിങ്കളാഴ്ച ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
തിങ്കളാഴ്ച രാവിലെ 7.30ന് ആശുപത്രിയിലെത്തി ബന്ധപ്പെട്ട ഡോക്ടർമാരെ കാണാനാണ് ആശുപത്രി അധികൃതരുടെ നിർദേശം ലഭിച്ചതെന്ന് നവമിയുടെ പിതാവ് വിശ്രുതൻ പറഞ്ഞു. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നാണ് മന്ത്രി വാസവൻ അറിയിച്ചത്.