ജനറല്‍ ആശുപത്രി പ്രശ്നം: കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
1573241
Sunday, July 6, 2025 3:01 AM IST
പാലാ: ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം. പാർട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖല തകര്‍ന്നടിഞ്ഞതിന്റെ തെളിവാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര. നല്ല ഡോക്ടർമാരുണ്ടെങ്കിലും മരുന്നും ഉപകരണങ്ങളുമില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമാകുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലില്‍, കുര്യാക്കോസ് പടവന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തങ്കച്ചന് മണ്ണൂശേരി, ഷിബു പൂവേലില്‍, ഡോ. സി.കെ. ജയിംസ്, മത്തച്ചന് പുതിയിടത്തുചാലില്‍, ജോബി കുറ്റിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, മത്തച്ചന് അരീപ്പറമ്പില്‍, ജോസ് കുഴികുളം, തോമസ് പാലക്കുടി, ജോസ് വടക്കേക്കര, ചാര്‍ലി ഐസക്, ബാബു മുകാല, കെ.സി. കുഞ്ഞുമോന്, ജോസ് എടേട്ട്, സിജി ടോണി, മൈക്കിള്‍ കാവുകാട്ട് എന്നിവർ പ്രസംഗിച്ചു.