ദേശീയ പണിമുടക്ക് ട്രേഡ് യൂണിയന് വാഹനജാഥ നടത്തി
1573496
Sunday, July 6, 2025 7:17 AM IST
ചങ്ങനാശേരി: കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ, ട്രേഡ് യൂണിയന് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഒമ്പതിനു നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ട്രേഡ് യൂണിയന് വാഹന ജാഥയ്ക്ക് ചങ്ങനാശേരിയില്‍ സ്വീകരണം നല്കി. എഐടിയുസി ജില്ലാ പ്രസിഡന്റ് ഒപിഎ സലാം ജാഥ ക്യാപ്റ്റന്‍ സിഐടിയു ജില്ല വൈസ് പ്രസിഡന്റ് കെ.സി ജോസഫിന് പതാക കൈ മാറി ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് എന്‍, വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ടി.പി. അജികുമാര്‍, കെ. ലക്ഷ്മണന്, റജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ നടത്തിയത്. വിവിധ യൂണിയന് നേതാക്കളായ കെ.ഡി. സുഗതന്, പി.ആര്. അനില്‍ കുമാര്‍, സി. സനല്‍ കുമാര്‍, കെ. മാധവന് പിള്ള, പി.എ. നസീര്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പ്രിന്‍സ് മാത്യു,
ടോണി കുര്യന്, സാജന് എന്നിവര്‍ പ്രസംഗിച്ചു. പുന്നമൂട്, കുറിച്ചി ഔട്ട് പോസ്റ്റ്, ചാലച്ചിറ, ഏനാചിറ, കുരിശുംമൂട്, തെങ്ങണ, മാമ്മൂട്, കോട്ടമുറി, പായിപ്പാട്, നാലുകോടി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ കുന്നുംപുറത്ത് സമാപിച്ചു.