വർധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്ന്
1573238
Sunday, July 6, 2025 3:01 AM IST
പൈക: വർധിപ്പിച്ച ഭൂനികുതിയും വൈദ്യുതി മീറ്റർ ചാർജ് ഡിപ്പോസിറ്റും അടിയന്തരമായി സർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിയിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക. കേരള കോൺഗ്രസ്-എം എലിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
മണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. ഏബ്രഹാം കോക്കാട്ട്, സെൽവി വിൽസൺ, ജിമ്മിച്ചൻ മണ്ഡപത്തിൽ, ഷൈസ് കോഴിപൂവനാനിക്കൽ, കുര്യാച്ചൻ ചീരാംകുഴി, മഹേഷ് ചെത്തിമറ്റം, ജോസഫ് പാലക്കുഴയിൽ, മോൻസി വളവനാൽ, ജോമോൻ കൊല്ലകൊമ്പിൽ, തോമസ് ആയില്യക്കുന്നേൽ, ജോസ് കുന്നപ്പള്ളി, ജോർജ് കാഞ്ഞമല, ജോയി ശൗര്യാംകുഴി, ജോസ് അയർക്കുന്നം, സിബി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.