ബിജെപിയുടെ മെഡി. കോളജ് മാര്‍ച്ച് നാളെ
1573257
Sunday, July 6, 2025 3:04 AM IST
കോട്ടയം: മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിലെ കുറ്റക്കാരായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍. വാസവനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാളെ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ മന്ത്രിമാര്‍ക്ക് ധാര്‍മികമായി അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ പറഞ്ഞു.