പാ​ലാ: ച​ന്ദ്ര​ഹാ​സ് എ​ഴു​തി​യ "പ​ഞ്ച കൈ​ലാ​സ​ങ്ങ​ളി​ലൂ​ടെ' എന്ന കൃ​തി​ക്ക് കൊ​ണ്ടൂ​പ്പ​റ​മ്പി​ല്‍ കു​ടും​ബ​യോ​ഗം ഏ​ര്‍​പ്പെ​ടു​ത്തി​യ ലി​പി സ​ര​സ്വ​തി പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മെം​ബ​റും എ​ന്‍​എ​സ്എ​സ് മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ മ​നോ​ജ് ബി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, സു​നി​ല്‍ പാ​ലാ, ടി.​എ​ന്‍. രാ​ജ​ന്‍, പ്ര​സാ​ദ് കൊ​ണ്ടൂ​പ്പ​റ​മ്പി​ല്‍, അ​ഡ്വ. എ​സ്. ജ​യ​സൂ​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.