വിദ്യാഭ്യാസ സഹായനിധി രൂപീകരിക്കും
1573249
Sunday, July 6, 2025 3:04 AM IST
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി രക്ഷാധികാരിയായിരുന്ന അന്തരിച്ച ഇരിക്കാട്ട് എ.ആർ. കുട്ടപ്പൻനായരുടെ സ്മരണ നിലനിർത്താൻ വിദ്യാഭ്യാസ സഹായനിധിക്ക് രൂപംനൽകാൻ ചിറക്കടവ് പബ്ലിക് ലൈബ്രറി യോഗം തീരുമാനിച്ചു.
ഗ്രന്ഥശാല മേഖലയിലും കലാരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ഉപരിപഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് പഠനസഹായം നൽകുന്നത്. തുടർവിദ്യാഭ്യാസത്തിന് മാർഗമില്ലാത്ത നിർധനരായ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. കലാരംഗത്ത് സംഭാവനകളെ മാനിച്ച് സബ് ജില്ലാ തലത്തിൽ വിജയം തേടുന്ന പ്രതിഭകൾക്ക് പുരസ്കാരം നൽകുന്നതിനും തീരുമാനിച്ചു.
ചെയർമാൻ വി.ആർ. കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീജ അജിത്ത് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് കുമാർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ശ്രീനിവാസൻ നായർ, രാഹുൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു.