യാത്രയയപ്പ് നല്കി
1573239
Sunday, July 6, 2025 3:01 AM IST
പാലാ: സര്‍വീസില്‍നിന്നു വിരമിക്കുന്ന എന്‍ജിഒ യൂണിയന് സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. സൗമിനി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ആര്. തെയ്യാമ്മ, ആര്. സജീവ് കുമാര്‍ എന്നിവര്‍ക്ക് കേരള എന്‍ജിഒ യൂണിയന് മീനച്ചില്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നൽകി.
പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സീമ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ്. റെജിമോന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആര്.അനില്‍ കുമാര്‍, ജില്ലാ പ്രസിഡന്റ് ടി. ഷാജി, ജില്ല സെക്രട്ടേറിയറ്റംഗം ജി. സന്തോഷ് കുമാര്‍, മീനച്ചില്‍ ഏരിയ സെക്രട്ടറി കെ.ടി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.