പി.ആര്. അനുപമ, ഹൈമി ബോബി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍
1533239
Saturday, March 15, 2025 7:13 AM IST
കോട്ടയം: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ആര്. അനുപമയും ഹൈമി ബോബിയും തെരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ പി.ആര്. അനുപമ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അനുപമ ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്. മുന്നണി ധാരണ പ്രകാരം വൈക്കം ഡിവിഷനില്‍നിന്നുള്ള പി.എസ്. പുഷ്പമണി രാജിവച്ച ഒഴിവിലാണ് അനുപമ തെരഞ്ഞെടുക്കപ്പെട്ടത്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ഹൈമി ബോബി തലയാഴം ഡിവിഷനില്‍നിന്നുള്ള അംഗമാണ്.
കാഞ്ഞിരപ്പള്ളി ഡിവിഷനില്‍നിന്നുള്ള ജെസി ഷാജന് രാജിവച്ച ഒഴിവിലാണ് ഹൈമി ബോബി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് വരണാധികാരിയായി.