അവകാശസംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയില്‍ പ്രൗഢ വരവേല്പ്
1602245
Thursday, October 23, 2025 7:32 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്കിയ സ്വീകരണം പ്രൗഢമായി.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പെരുന്നയില്‍ എത്തിയ യാത്രയെ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സമ്മേളനവേദിയായ പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്കു സ്വീകരിച്ചു.
ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം, നെടുംകുന്നം, മണിമല ഫൊറോനകളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ജോര്‍ജ് കോയിക്കല്‍ വിഷയാവതരണം നടത്തി. ബെന്നി ആന്റണി, ട്രിസ ലീസ് സെബാസ്റ്റ്യന്‍, ബിനു ഡൊമനിക്, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, കുഞ്ഞുമോന് തൂമ്പൂങ്കല്, ജോസ് വേങ്ങാന്തറ, മനു വരാപ്പള്ളി, ബാബു വള്ളപ്പുര, ലിസി പവ്വക്കര, ജോര്‍ജ്കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്,
പി.സി. കുഞ്ഞപ്പന്, ലാലി ഇളപ്പുങ്കല്‍, പി.ജെ. സെബാസ്റ്റ്യന്‍, ഇ.ജെ. തോമസ്, കെ.ഡി. ചാക്കോ, പി.സി.കുഞ്ഞപ്പന്, റോസിലിന് കുരുവിള, സിനി പ്രിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ധീരതയ്ക്കുള്ള അംഗീകാരമായി ബെന്‍ വിനുവിനെ യോഗത്തില്‍ ആദരിച്ചു.