കരുതല്‍ 2025: ലോഗോ പ്രകാശനം
1602240
Thursday, October 23, 2025 7:32 AM IST
കടുത്തുരുത്തി: കെസിവൈഎല്‍ കടുത്തുരുത്തി യൂണിറ്റിന്റെയും എവര്‍ഗ്രീന്‍ കന്പാനിയന്റെയും ആഭിമുഖ്യത്തില്‍ കരുതല്‍ 2025 കടുത്തുരുത്തി സെന്റ് ജോസഫ് ഓള്‍ഡ് ഏജ് ഹോമില്‍ നടത്തി. കെസിവൈല്‍ കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് ഗാസ്പര്‍ തോമസ് സജി കളത്തിക്കോട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെസിവൈല്‍ അതിരൂപതാ പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ കരുതല്‍ 2025ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. യോഗത്തില്‍ എവര്‍ഗ്രീന്‍ കന്പാനിയന് ഹോം ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ സര്‍വീസ് ലോഗോ പ്രകാശനം ജോണിസ് പി. സ്റ്റീഫനും ചാക്കോ ഷിബു ചേനാട്ടുകുഴിയിലും ചേര്‍ന്നു നിര്‍വഹിച്ചു. വീട്ടില്‍ നല്കാന് കഴിയുന്ന എല്ലാ ഹോസ്പിറ്റല്‍ സൗകര്യങ്ങളും വീട്ടിലെത്തിച്ചു നല്‍കുന്നതാണ് എവര്‍ഗ്രീന്‍ കമ്പാനിയന് ഹോം ഹെല്‍ത്ത് മെഡിക്കല്‍ സവീസ്.
കെസിവൈഎല്‍ അതിരൂപത സെക്രട്ടറി ചാക്കോ ഷിബു ചേനാട്ടുകുഴിയില്‍, സിസ്റ്റര്‍ സിബി, സെന്റ് ജോസഫ് ഹോം ഫോര്‍ എല്‍ഡേര്‍ലി ഇന്‍ ചാര്‍ജ് സിസ്റ്റര്‍ സിമോണ, ജോയല്‍ ജോസ് മൂര്‍ത്തിക്കല്‍, ജോയേല്‍ റെജി കരോട്ടുപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.