കോ​ട്ട​യം: ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗി​ന്‍റെ 2024-25 വ​ര്‍ഷ​ത്തെ ര​ണ്ടാ​മ​ത് ലീ​ഡ​ര്‍ഷി​പ്പ് ക്യാ​മ്പ് സ​മാ​പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഗീവ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, അ​ഡ്വൈ​സ​ര്‍ സി​സ്റ്റ​ര്‍ ലേ​ഖ എ​സ്‌​ജെ​സി, കെ​സി​സി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റം, കെ​സി​വൈ​എ​ല്‍ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഷെ​ല്ലി ആ​ല​പ്പാ​ട്ട്, സെ​ക്ര​ട്ട​റി ചാ​ക്കോ ഷി​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബെ​റ്റി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍, ചാ​പ്ല​യി​ന്‍ ഫാ. ​മാ​ത്തു​കു​ട്ടി കു​ള​ക്കാ​ട്ടു​കു​ടി​യി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ്റ്റെ​ഫി തോ​മ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ക്‌​സ​ണ്‍ സ്റ്റീ​ഫ​ന്‍, അ​ല​ന്‍ ബി​ജു, ആ​ല്‍ബി​ന്‍ ബി​ജു എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി.

വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നാ​യി 78 യു​വാ​ക്ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. ബെ​സ്റ്റ് ക്യാ​മ്പ​റാ​യി തെ​ള്ളി​ത്തോ​ട് ഇ​ട​വ​കാം​ഗം നി​തി​ന്‍ ലൂ​ക്കോ​സ് ന​ന്ദി​ക്കു​ന്നേ​ല്‍, പി​റ​വം ഇ​ട​വ​കാം​ഗ​മാ​യ സോ​നാ അ​ന്ന സ​ജി എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.