മാടപ്പള്ളിയിലെ വനംകുളവിക്കൂട്: പഞ്ചായത്ത് ഇടപെട്ടു
1602250
Thursday, October 23, 2025 7:38 AM IST
ചങ്ങനാശേരി: മാടപ്പള്ളി കുരിശടിക്കു സമീപം വല്യാനാൽ പുരയിടത്തിലെ വനംകുളവിക്കൂട് വിഷയത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ടു.
ദീപിക വാർത്ത ശ്രദ്ധയിൽപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിപിഎം ലോക്കൽ സെക്രട്ടറിയുമായ പി.എ. ബിൻസണാണ് വീട്ടുകാരുമായി സംസാരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ പുരയിടം ഉടമ വല്യാനാൽ തങ്കച്ചൻ ഓണലൈനിലൂടെ ദീപികയുടെ പത്ര കട്ടിംഗ് സഹിതം പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി.
പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുളവിയെ തുരത്താൻ ഇടപെടൽ നടത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.