സംസ്ഥാനതല സഹകരണ സെമിനാര്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്
1602228
Thursday, October 23, 2025 7:16 AM IST
ഏറ്റുമാനൂര്‍: ‘വിഷന്‍ 2031’ -ന്റെ ഭാഗമായി സര്‍ക്കാര്‍ കോട്ടയത്ത് സംഘടിപ്പിക്കുന്ന സഹകരണവകുപ്പിന്റെ സംസ്ഥാനതല സഹകരണ സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നഗരസഭാ ഓഫീസിന് സമീപമുള്ള ബില്‍ഡിംഗില്‍ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്വന്ഷന് സെന്ററില്‍ 28നാണ് ‘വിഷന്‍ 2031 ന്റെ ഭാഗമായുള്ള നേട്ടങ്ങളും, ഭാവി വികസന ലക്ഷ്യങ്ങളും’ സഹകരണ സെമിനാര്‍ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000 പേര് സെമിനാറില്‍ പങ്കെടുക്കും.