എസ്എംവൈഎം പാലാ രൂപത കലോത്സവം: കുറവിലങ്ങാടിന് ഓവറോൾ കിരീടം
1602242
Thursday, October 23, 2025 7:32 AM IST
കുറവിലങ്ങാട്: എസ്എംവൈഎം പാലാ രൂപത കലോത്സവത്തിൽ ഓവറോൾ കിരീടം ചൂടി കുറവിലങ്ങാട് ഫൊറോന. രൂപതയിലെ 19 ഫൊറോനകളെ പിന്നിലാക്കിയാണ് കുറവിലങ്ങാടിന്റെ തേരോട്ടം.
എസ്എംവൈഎം കുറവിലങ്ങാട് ഫൊറോന രക്ഷാധികാരി ആർച്ച്പ്രീസ്റ്റ് തോമസ് മേനാച്ചേരി, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ചുരക്കൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു.
രാമപുരം ഫൊറോന രണ്ടാംസ്ഥാനവും അരുവിത്തുറ ഫൊറോന മൂന്നാംസ്ഥാനവും കരസ്ഥമാക്കി.