പി.എൻ. പണിക്കരുടെ ജന്മഗൃഹം വിദ്യാർഥികൾ സന്ദർശിച്ചു
1484424
Wednesday, December 4, 2024 7:11 AM IST
അക്കരപ്പാടം: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി. എൻ.പണിക്കരുടെ ജന്മഗൃഹവും അദ്ദേഹം സ്ഥാപിച്ച ആദ്യത്തെ ഗ്രന്ഥശാലയുംഅക്കരപ്പാടം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സന്ദർശിച്ചു.
പടയണി എന്ന കലാരൂപത്തെ പരിചയപ്പെടുന്നതിനും വിദ്യാർഥികൾക്ക് ഈ പഠനയാത്രയിലൂടെ കഴിഞ്ഞു.
സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, അധ്യാപകരായ വി. അനുഷ, കെ.എ. അഞ്ജു,സ്മിത മേനോൻ, പ്രസീന ശങ്കർ എന്നിവർ നേതൃത്വം നൽകി.