എംഡി സെമിനാരി സ്കൂളിൽ മിനി ദിശ കരിയര്‍ എക്സ്പോ
1484124
Tuesday, December 3, 2024 7:20 AM IST
കോട്ടയം: ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ മിനി ദിശ കരിയര്‍ എക്സ്പോ ആറ്, ഏഴ് തീയതികളിലായി എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. വിവിധ കരിയര്‍ മേഖലകളെ ആസ്പദമാക്കി 15 സ്റ്റാളുകളാണ് ഒരുക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം റീജണല്‍ ഡയറക്ടര്‍ പി.എന്‍. വിജി, കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ എം.ആര്. സുനിമോള്‍ എന്നിവര്‍ പങ്കെടുക്കും.
ഉപരിപഠന മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന രീതിയിലാണ് ഓരോ സ്റ്റാളും ക്രമീകരിച്ചിരിക്കുന്നത്. വിദേശപഠനം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ്, ഉടന്‍ ജോലി ലഭിക്കുന്ന ഹ്രസ്യ കോഴ്സുകള്‍, എന്‍ട്രസ് പരീക്ഷകള്‍, നാലു വര്‍ഷ ഡിഗ്രി കോഴ്സുകള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും കരിയര്‍ കൗണ്‍സിലിംഗിനുള്ള സൗകര്യവുമുണ്ട്.
ആര്‍മിയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കു ഏഴിനു പ്രത്യേക ക്ലാസുകളുമുണ്ട്. വിദേശ വിദ്യാഭ്യാസ കരിയര്‍ സാധ്യതകളെക്കുറിച്ചു ക്ലാസും നടത്തും.