കുടുംബശ്രീ കെഎ ബിസ്നെസ്റ്റ്: സെന്റ്ഗിറ്റ്സിൽ സംരംഭകമേള
1467287
Thursday, November 7, 2024 7:29 AM IST
കോട്ടയം: കാർഷികസംരംഭക പ്രവർത്തനങ്ങൾ യുവതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനും സംരംഭക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കാർഷികമേഖലയിൽ കെഎ ബിസ്നെസ്റ്റ് എന്ന അഗ്രി ബിസിനസ് ശൃംഖലയ്ക്കു കുടുംബശ്രീ തുടക്കംകുറിക്കുന്നു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ കോളജുകളുമായി ചേർന്നു സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഇന്നു സംരംഭക മീറ്റും പ്രദർശനവും സംഘടിപ്പിക്കുന്നു. മേള കോളജ് പ്രിൻസിപ്പൽ ഡോ.ടി. സുധ ഉദ്ഘാടനം ചെയ്യും.
പരിശീലന പരിപാടികളും കോളജ് വിദ്യാർഥികളും കുടുംബശ്രീ സംരംഭകരുമായുള്ള ആശയവിനിമയ ചർച്ചകളും മേളയിൽ ഉണ്ടാവും.
ഉത്പന്നങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റീൽസ് മത്സരങ്ങളും, നൂതന ആശയ ആവിഷ്കാര മത്സരങ്ങളും മേളയിലുണ്ട്.