അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1461027
Monday, October 14, 2024 11:37 PM IST
ഈരാറ്റുപേട്ട: കാറിടിച്ച് പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു.വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദു റഊഫ് (40) ആണ് മരിച്ചത്. മുട്ടം ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്നു 12.30ന്. മാതാവ്: കണ്ടത്തിൽ സുഹ്റ.