പാന്പാടിയിൽ പാചകവാതകം വീടുകളിലെത്തിച്ചു നൽകുന്നത് നിലച്ചെന്ന്
1460165
Thursday, October 10, 2024 6:25 AM IST
പാമ്പാടി: പാചകവാതകം വാഹനങ്ങളില്‍ വീടുകളിലെത്തിച്ചു നല്‍കുന്നത് പാമ്പാടിയില്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി ഐപ്പ് ആരോപിച്ചു. ഏജന്‍സിക്കു മുന്നില്‍ സിലിണ്ടർ മാറാന്‍ എത്തുന്നവരുടെ നീണ്ടനിരയാണ്. മണിക്കൂറുകള്‍ നിന്നാല്‍ മാത്രമാണു നിറ സിലണ്ടർ ലഭിക്കുന്നത്.
പള്ളിക്കത്തോട്ടിലെ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചതോടെ അവിടുത്തെ ഒരു വിഭാഗം ഉപഭോക്താക്കളും പാമ്പാടി ഏജന്‍സിയിലേക്ക് മാറിയിട്ടുണ്ട്. പ്ലാന്റുകളില്‍നിന്നു വാതകംനിറച്ച ലോറികള്‍ ഉള്‍പ്രദേശങ്ങളിലെ എജന്സികളിലേക്ക് കൃത്യമായ എത്താതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തുടര്അവധി എത്തുന്നതിനാൽ മിക്ക വീടുകളിലും ബുദ്ധിമുട്ട് നേരിടും. പാമ്പാടിയിലെ സിലി ണ്ടര്‍ ക്ഷാമം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.