ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കരണം; ട്രയൽ റൺ 12ന്
1452004
Monday, September 9, 2024 11:46 PM IST
ഈരാറ്റുപേട്ട: നഗരസഭയിലെ പുതിയ ട്രാഫിക് പരിഷ്കരണം ട്രയൽ റൺ 12ന്. പുതിയ പരിഷ്കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടീസുകൾ ഇന്ന് ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും.
12ന് ട്രാഫിക് പരിഷ്കരണത്തിന്റെ ട്രയൽ റൺ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. നാല് നിരീക്ഷണ കാമറകൾ പോലീസ് നിർദേശം അനുസരിച്ച് സ്ഥാപിക്കും.
ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നത് ഈ കാമറയിൽനിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ്. കൂടാതെ ഡിവൈഡറുകളും സൂചനാബോർഡുകളും ഉടൻ സ്ഥാപിക്കും. നടപ്പാത കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.