അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പി​ന് തു​ട​ക്കം
Thursday, April 18, 2024 12:04 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് കാ​യി​ക വി​ഭാ​ഗ​ത്തി​ന്‍റെ​യും കോ​ട്ട​യം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പി​ന് തു​ട​ക്കം. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബൈ​ജു വ​ർ​ഗീ​സ് ഗു​രു​ക്ക​ൾ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പ്ര​വീ​ൺ ത​ര്യ​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ൻ ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി, അ​ലെ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ത്‌​ല​റ്റി​ക്സ്, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ്, പ​വ​ർ ലി​ഫ്റ്റിം​ഗ്, വ​ടം​വ​ലി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. രാ​വി​ലെ ഏ​ഴു മു​ത​ൽ പ​ത്തു വ​രെ​യാ​ണ് പ​രി​ശീ​ല​ന സ​മ​യം.


പത്തു വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളുമാണ് ഈ ​ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നത്. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നു കീ​ഴി​ലു​ള്ള പ​രി​ശീ​ല​ക​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മേ​യ് 31 വ​രെ​യാ​ണ് ക്യാ​മ്പ്. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മാ​യി അ​റു​പ​തു കു​ട്ടി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.