സി.എഫ്. തോമസ് പുതുതലമുറയ്ക്ക് മാതൃക: അപു ജോണ്‍ ജോസഫ്
1339635
Sunday, October 1, 2023 6:23 AM IST
ചങ്ങനാശേരി: പുതിയ തലമുറയ്ക്ക് മാതൃകയായ രാഷ്ട്രീയ നേതാവാണ് സി.എഫ്. തോമസെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും ഐടി ആൻഡ് പ്രഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ അപു ജോണ്‍ ജോസഫ്.
കേരള യൂത്ത് ഫ്രണ്ട് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെത്തിപ്പുഴ രക്ഷാഭവനില്‍ സംഘടിപ്പിച്ച സി.എഫ്. തോമസിന്റെ മൂന്നാം ചരമ വാര്‍ഷികാചാരണ പരിപാടികള്‍ രക്ഷാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജസ്റ്റിന് പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി. മാത്തുക്കുട്ടി പ്ലാത്താനം, ജോര്‍ജുകുട്ടി മാപ്പിളശേരി, സി.ഡി. വത്സപ്പന്‍, കെ.എ. തോമസ്, മിനി വിജയകുമാര്‍, സിബിച്ചന് ഇടശേരിപറമ്പില്‍, ജോഷി കുറുക്കന്‍കുഴി, സന്തോഷ് ആന്റണി, സബീഷ് നെടുംപറമ്പില്‍. സച്ചിന് സാജന് ഫ്രാന്‍സിസ്, ജോസി ചക്കാല എന്നിവര്‍ പ്രസംഗിച്ചു.