ജോഷ് മനോഷ് ജോയിക്ക് അന്തര്‍ദേശീയ പുരസ്കാരം
1339445
Saturday, September 30, 2023 2:41 AM IST
കോട്ടയം: അന്തര്‍ദേശീയ വിആര്‍എസ് ആയോധന അക്കാദമി കലോത്സവത്തോടനുബന്ധിച്ചു പോണ്ടിച്ചേരി കാരയ്ക്കല്‍ നടന്ന 14 വയസില്‍ താഴെയുള്ള കുട്ടികളുടെ കരാട്ടെ മത്സരത്തില്‍ വ്യക്തിഗത ഇനമായ കാട്ട യില്‍ ജോഷ് മനോ ജോയ് ഒന്നാം സ്ഥാനം നേടി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കുട്ടികളെ കൂടാതെ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്നുമെത്തിയ കുട്ടികളുമായി ഏറ്റുമുട്ടിയാണ് ഒന്നാമത് എത്തിയത്.
മണര്‍കാട് സെന്റ് ജൂഡ് പബ്ലിക് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പുതുപ്പള്ളിയിലെ സായി കരാട്ടെ അക്കാദമിയില്‍ മറ്റുകുട്ടികളെ കരാട്ടെ പഠിപ്പിക്കുന്ന അധ്യാപകന് കൂടിയാണ് ജോഷ്.