ഇടത് മുന്നണിക്ക് കടുത്ത തിരിച്ചടി ഉണ്ടാകും: ചാണ്ടി ഉമ്മൻ
1599213
Sunday, October 12, 2025 11:40 PM IST
ചമ്പക്കുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് ചാണ്ടി ഉമ്മന്‍ എംഎൽഎ. മുട്ടാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റന് തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, അനില്‍ ബോസ്, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ടിജിന് ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജെ.റ്റി. റാംസെ, കെ. ഗോപകുമാര്‍, ജോസഫ് ചെക്കോടന്‍, തോമസുകുട്ടി മാത്യു, വിശ്വനാഥ പിള്ള, വി.എന്‍. വിശ്വഭരന്‍, ബൈജു കെ. ആറുപറ, വി.എ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.