ആ​ല​പ്പു​ഴ: ഈ ​വ​ര്‍​ഷ​ത്തെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം 24, 25, 26 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.കെ. ജ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി​എ​സ്എം ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘാ​ട​കസ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യി കെ.സി. വേ​ണു​ഗോ​പാ​ൽ എം​പി, എംഎ​ൽഎ ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, ചെ​യ​ർ​പേ​ഴ്സ​ണാ​യി അ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ, വൈ​സ് ചെ​യ​ർ ​പേ​ഴ്സ​ണാ​യി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി​.എ​സ്.എം. ഹു​സൈ​ന്‍, വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി ആ​ർ. വി​നി​ത എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ഷി​ബു നാ​ല​പ്പാ​ട്ടാ​ണ് ജ​ന​റ​ൽ ക​ൺ​വീ​ന​ര്‍. ന​ഗ​ര​സ​ഭ​യി​ലെ 52 കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും ക​ലാ-കാ​യി​ക, യു​വ​ജ​ന സം​ഘ​ട​ന നേ​തൃ​ത്വ​ത്തെ​യും ഉ​ള്‍​പ്പെ​ടു​ത്തി 14 സ​ബ് ക​മ്മ​റ്റി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 15നും 40നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. മ​ത്സ​രാ​ര്‍​ഥിക​ള്‍​ക്ക് വ്യ​ക്തി​പ​ര​മാ​യും ക്ല​ബ്ബു​ക​ളു​ടെ പേ​രി​ലും മ​ത്സ​രി​ക്കാം. 13 മു​ത​ൽ 18 വ​രെ രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം അഞ്ചു വ​രെ ന​ഗ​ര​സ​ഭ​യി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം​.ആ​ർ. പ്രേം, ​ന​സീ​ർ പു​ന്ന​ക്ക​ൽ, എ​.എ​സ്. ക​വി​ത, ആ​ർ. വി​നി​ത, എം.​ജി. സ​തീ​ദേ​വി ന​ഗ​ര​സ​ഭാ മു​ൻ​ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ്, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് അം​ഗം ജാ​ക്സ​ൺ പീ​റ്റ​ർ, കാ​യി​ക, സം​ഗീ​ത അ​ധ്യാ​പ​ക​ര്‍, യൂ​ത്ത് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ള്‍, സം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, സ്പോ​ർ​ട്സ് ക്ല​ബ്ബു​ക​ൾ, സ​ന്ന​ദ്ധസം​ഘ​ട​ന​ക​ൾ, യു​വ​ജ​ന-​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ, ക​ലാ​കാ​യി​ക പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.