ഗൃഹനാഥൻ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ
1598954
Saturday, October 11, 2025 11:10 PM IST
അമ്പലപ്പുഴ: ഗൃഹനാഥനെ വെള്ളക്കെട്ടിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ടചിറയിൽ ഗോപി (73)യെയാണ് ശനിയാഴ്ച വൈകിട്ട് 3.30ന് നാലുപാടം പാടശേഖരത്തെ സ്വന്തം കൃഷിയിടത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
രാവിലെ പാടത്തേക്കു പോയ ഗോപി ഏറെ നേരമായിട്ടും തിരികെ എത്താതായതിനെത്തുടർന്നു നടത്തിയ അന്വഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടത്തും. ഭാര്യ: രഘുപതി. മക്കൾ: അനീഷ്, വിനീഷ്, നിഷ. മരുമക്കൾ: സുനിത, നീതു, സുധാകരൻ.