അതിജീവനശേഷിയുള്ളവരായി തീരദേശമക്കളെ യേശു കണ്ടു: കൊമദോര് വര്‍ഗീസ് മാത്യു
1598947
Saturday, October 11, 2025 11:10 PM IST
ആലപ്പുഴ: യേശു മീന്‍പിടിത്തക്കാരെ തന്റെ ശിഷ്യഗണത്തിലേക്കു വിളിച്ചത് അവര്‍ ധീരരും സഹനശക്തിയുള്ളവരും അതിജീവനശേഷിയുള്ളവരുമായതു കൊണ്ടാണെന്ന് കൊമദോര് വര്‍ഗീസ് മാത്യു.
ആലപ്പുഴ രൂപതയുടെ രൂപതാദിനാഘോഷത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായി സേവനമനിഷ്ഠിക്കുന്ന അദ്ദേഹം തീരദേശ സുരക്ഷയെക്കുറിച്ചും വിശദമായി സംസാരിച്ചു. വാടക്കല്‍ ദൈവജനമാതാ ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗവും സമ്മേളന ഉദ്ഘാടനവും ബിഷപ് ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.
രൂപതാ ചാന്‍സലര്‍ ഫാ. ജൂഡ് കൊപ്പണ്ടശേരി രൂപതയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. രതീഷ് ഭജനമഠം രചിച്ച ലിയോ പതിന്നാലാമന്‍ മിഷണറിയായ പാപ്പാ എന്ന പുസ്തകം ബിഷപ് ജയിംസ് ആനാപറമ്പില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് രൂപതാ സമൂഹത്തില്‍നിന്ന് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചവരെ അവാര്‍ഡുകള്‍ നലകി ആദരിച്ചു. വിവിധ കലാപരിപാടികള്‍ക്കു ശേഷം ഉച്ചഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു.