റിച്ചാര്‍ഡ് ലീ ബ്രൂക്സിന്റെ ബാസ്കറ്റ്ബോള്‍ ക്ലിനിക് 17ന്
1599211
Sunday, October 12, 2025 11:40 PM IST
ആലപ്പുഴ: പ്രമുഖ അന്തര്‍ദേശീയ ബാസ്കറ്റ്ബോള്‍ വിദഗ്ധ പരിശീലകന് സ്ലൊവാക്യക്കാരന് റിച്ചാര്‍ഡ് ലീ ബ്രൂക്സ് വൈഎംസിഎയില്‍ ബാസ്കറ്റ്ബോള്‍ ക്ലിനിക് നടത്തും. ബാസ്കറ്റ്ബോള്‍ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുയോജ്യമായ പ്രഫഷണല്‍ വികസനത്തിനുള്ള അവസരം നല്കാന് ലക്ഷ്യമിട്ടാണ് ക്ലിനിക് ഒരുക്കുന്നത്. 17ന് രാവിലെ 10ന് കോച്ചുകളുടെ ക്ലിനിക്കും ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാര്‍ഥി ക്ലിനിക്കും നടത്തും.
ബാസ്കറ്റ്ബോള്‍ വികസനത്തിനായുള്ള പദ്ധതിയില്‍പ്പെടുത്തി എഡിബിഎയുടെ സഹകരണത്തോടെ കെബിഎയാണ് ക്ലിനിക് സംഘടിപ്പിക്കുന്നത്. യൂത്ത് ബാസ്കറ്റ്ബോള്‍ ഡവലപ്മെന്റ് മേഖലയില്‍ വിദഗ്ധനായ ബ്രൂക്സ് വിവിധ വര്‍ഷങ്ങളില്‍ യുഎസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ കോച്ച് ഓഫ് ദ് ഇയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഓര്‍ഗനൈസിംഗ് പ്രാക്ടീസ് സെഷന്, ബാസ്കറ്റ്ബോള്‍ ഫണ്ടമെന്റല്‍സ്, പന്ത് ഉപയോഗിച്ചും അല്ലാതെയും വ്യക്തിഗത പ്രതിരോധ സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ കോച്ചുമാര്‍ക്കും ബോക്സൗട്ട്, റീബൗണ്ടിംഗ്, ഔട്ട്ലെറ്റ് പാസ്, വ്യക്തിഗത പ്രതിരോധ ടെക്നിക്കുകള്‍, പിക്ക് ആന്‍ഡ് റോള്‍, പാസിംഗ് ആന്‍ഡ് കട്ടിംഗ് സ്ക്രീന്‍, ഡ്രൈവ് ആന്‍ഡ് കിക്ക് പാസ്, ഡ്രിബിള്‍ ഹാന്‍ഡ്ഓഫ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. ചോദ്യോത്തര വിഭാഗവുമുണ്ടായിരിക്കും. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9447467936, 9447304020.