സംഘര്‍ഷത്തിനിടെ പരിക്കേറ്റ വയോധികന് മരിച്ചു
1598953
Saturday, October 11, 2025 11:10 PM IST
ചേർത്തല: സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡ് ഇലഞ്ഞിയിൽ ഭാഗം ചാരക്കാപറമ്പ് ദേവിപ്രസാദാണ് (61) മരിച്ചത്. കഴിഞ്ഞ 30ന് 11ാം മൈലിനു പടിഞ്ഞാറ് പിഎസ് കവലയ്ക്കു സമീപം പ്രദേശവാസികളായ രണ്ടു പേർ തമ്മിൽ സംഘർഷം നടക്കുന്നതിനിടെയാണ് ദേവീപ്രസാദിനു പരിക്കേറ്റത്.
നാടക കലാകാരനായ ഇയാൾ നിലവിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു. പരിക്കേറ്റ പ്രസാദ് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. അർത്തുങ്കൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സംസ്കാരം നടത്തി. ഭാര്യ: ലത. മകൾ:ശ്രീക്കുട്ടി (ഗ്രാമീൺ ഡാക് സേവക്, മാരാരിക്കുളം പോസ്റ്റ് ഓഫീസ്). മരുമകൻ: ആദിത്ത്