ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ അമ്മവീട് രണ്ടാം വാർഷികാഘോഷം
1598958
Saturday, October 11, 2025 11:10 PM IST
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ അമ്മവീട് രണ്ടാം വാർഷികാഘോഷം ഇന്ന് രാവിലെ 11ന് നടക്കും. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ അധ്യക്ഷത വഹിക്കും.
ഡോ. പുനലൂർ സോമരാജൻ ആമുഖ പ്രഭാഷണം നടത്തും. ബംഗളൂരു ഇന്ദിരാഗാന്ധി കോളജ് ഓഫ് നഴ്സിംഗ് ഡയറക്ടർ പി.വി. പ്രസാദ് പട്ടശേരിയിൽ സംഭാവന ചെയ്ത വാഹനത്തിന്റെ താക്കോൽദാനവും നടക്കും.
മാന്നാർ എസ്എൻഡിപി യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശിവബോധാനന്ദ, സഫലബത്ത് ദാരിമി, ഫാ. സൈമൺ വർഗീസ്, ജി. വേണുഗോപാൽ, ഡോ. ഷാഹിദാ കമാൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തുമെന്ന് ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, വെൽഫെയർ ഓഫീസർ ബാബു കല്ലുത്തറ, മാനേജർ പ്രസന്ന തുടങ്ങിയവർ പറഞ്ഞു.