മാ​ന്നാ​ര്‍: ചെ​ന്നി​ത്ത​ല​യി​ല്‍ പ​ള്ളി സെ​മി​ത്തേ​രി​യു​ടെ കൈവ​രി​ക​ള്‍ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. ചെ​ന്നി​ത്ത​ല മ​ട്ട​ക്ക​ല്‍ ഇ​ളം​പാ​ത്ത് മോ​ബി​ന്‍ (26), ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ ഇ​ള​മ്പാ​ത്ത് മ​ട്ട​ക്ക​ല്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് (50) എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ര്‍ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചെ​ന്നി​ത്ത​ല സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ല്‍ ക​ല്ല​റ​യ്ക്കു മു​ന്നി​ലു​ള്ള കൈ​വ​രി​യാ​ണ് ക​ഴി​ഞ്ഞ 20നു ​രാ​ത്രി ഇ​വ​ര്‍ ത​ക​ര്‍​ത്ത​ത്.

പള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ​രാ​തി നല്‍​കി​യ​തി​നെത്തുട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

മാ​ന്നാ​ര്‍ പേ​ാലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഡി. ​രെ​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ സ് സം​ഘം പ്ര​തി​ക​ളെ ചെ​ന്നി​ത്ത​ല​യി​ല്‍നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.