ആലപ്പുഴ സഹോദയ സ്കൂൾസ് ജില്ലാ കലോത്സവത്തിനു കൊടിയിറങ്ങി
1598959
Saturday, October 11, 2025 11:10 PM IST
അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സ്കൂൾസ് കോംപ്ലക്സ് 19 -ാ മത് സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു. 6, 7 , 9, 10, 11 തീയതികളിലായി നടന്ന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലെ 53 സ്കൂളുകളിൽനിന്നായി 3000ത്തിലേറെ കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.
സമാപന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഡോ. എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ആർ.എസ്. രേഖ സ്വാഗതം ആശംസിച്ചു. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം സമാപന സമ്മേളനവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ കലോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ, സഹോദയ സെക്രട്ടറി ആശ യതീഷ് , വിദ്യാലയ പ്രസിഡന്റ് ഡോ. കെ. നാരായണൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഫാ. ജെയ്സൺ പി.എ., മിനി ചാക്കോ, സവിത എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രഷറർ ഡയാന ജേക്കബ് നന്ദി പറഞ്ഞു.