അമ്പ​ല​പ്പു​ഴ: പ​ട്ട​യ​ത്തി​നു​ള്ള വ​രു​മാ​ന​പ​രി​ധി ര​ണ്ട​ര​ല​ക്ഷം ആ​ക്കി ഉ​യ​ര്‍​ത്തുമെന്ന് റ​വ​ന്യു മ​ന്ത്രി കെ.​ രാ​ജ​ന്‍. ഭ​ട്ട​തി​രി പു​ര​യി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വ​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് നാളെ ഉ​ച്ച​യ്ക്ക് 12ന് ഓ​ണ്‍​ലൈ​നാ​യി ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും.

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ട​യ​പ്ര​ശ്‌​ന​ത്തി​നും പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം വി​ക​സ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെയും പ​ട്ട​യ വി​ത​ര​ണ​ത്തി​ന്‍റെ യും ഉ​ദ്ഘാ​ട​ന​വും ആ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും വ​ലി​യ​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ക​സ​ന കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​താ​യി മ​ന്ത്രി കെ.​രാ​ജ​ന്‍ പ​റ​ഞ്ഞു. വ​രു​ന്ന ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ര​ളം അ​തി ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മെ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഭൂ​ര​ഹി​ത​ര്‍ ഇ​ല്ലാ​ത്ത കേ​ര​ളം എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 4,09,998 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എ​ച്ച്. സ​ലാം എം​എ​ല്‍​എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1809 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് എ​ച്ച്. സ​ലാം എം​എ​ല്‍​എ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​കെ. ജ​യ​മ്മ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ എ.​എ​സ്. ക​വി​ത, എം.​ആ​ര്‍. പ്രേം, ​വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍, സി​മി ഷാ​ഫി ഖാ​ന്‍, പ്ര​ഭാ ശ​ശി​കു​മാ​ര്‍, എഡിഎം ​ആ​ശ ഏ​ബ്ര​ഹാം, അ​ജ​യ് സു​ധീ​ന്ദ്ര​ന്‍, ആ​ര്‍. സു​രേ​ഷ്, ന​സീ​ര്‍ സ​ലാം, ജ​മാ​ല്‍ പ​ള്ളാ​ത്തു​രു​ത്തി, എ.​എം. നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.