കരുണാലയ ഹോസ്പീസ് പാലിയേറ്റീവ് ദിനചാരണം
1598952
Saturday, October 11, 2025 11:10 PM IST
ആലപ്പുഴ: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ നടത്തിവരുന്ന നിരവധി സാമൂഹ്യ, സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനംകരുണാലയ ഹോസ്പീസ് അങ്കണത്തിൽ ആചരിച്ചു. നിരവധി അസുഖങ്ങൾ ബാധിച്ച് അവശതയിൽ കരുണാലയ ഹോസ്പീസിൽ കഴിയുന്നവർക്കുവേണ്ടി വീൽചെയറും ശുചീകരണ സാമഗ്രികളും ഹോസ്പീസ് ചുമതല വഹിക്കുന്ന സിസ്റ്റർ ലിറ്റൽ മേരിക്കു കൈമാറി.
പാലിയേറ്റീവ് ദിനചാരണം ഡോ. ആർ പ്രഭാഷ് ഉദ്ഘാടനം ചെയ്തു, ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു, സുനിൽ ജോർജ്, ഷഫീഖ് പാലിയേറ്റീവ്, ടോമിച്ചൻ മേത്തശേരി, മുജീബ് അസീസ്, ലത്തീഫ് വയലാർ, എ.സി. മാർട്ടിൻ, ജമീല ബീവി, സി. സുഭാഷ്, കരുണാലയ ഹോസ്പീസ് ചുമതലക്കാരായ സിസ്റ്റർമാരായ ലിറ്റിൽ മേരി, ജോസ്മി, ടിസ തുടങ്ങിയവർ പ്രസംഗിച്ചു.