കണ്ടെയ്നറിലിടിച്ച് വള്ളത്തിനും വലയ്ക്കും കേടുപാട്
1599203
Sunday, October 12, 2025 11:40 PM IST
ഹരിപ്പാട്: കടലിൽ താഴ്ന്നുകിടന്ന കണ്ടെയ്നറിലിടിച്ച് വള്ളത്തിനും വലയ്ക്കും കേടുപറ്റി. ആറാട്ടുപുഴ നാലുതെങ്ങിൽ ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളം ആലപ്പാട് അമൃതാനന്ദമയി മഠത്തിൽ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുമ്പോഴാണ് കണ്ടെയ്നർ ഭാഗം വലയിൽ കുടുങ്ങിയത്. സമീപത്തുണ്ടായിരുന്ന മിന്നൽക്കൊടി വള്ളത്തിലെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെയ്നർ ഭാഗം വലിച്ചുകയറ്റി. വള്ളത്തിനും സാരമായ തകരാർ സംഭവിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചു.