സരസ് മേള ഇന്ത്യയെ ഒന്നിപ്പിക്കുന്നു: മന്ത്രി സജി ചെറിയാൻ
1508602
Sunday, January 26, 2025 6:50 AM IST
ചെങ്ങന്നൂർ: ജില്ലാ സ്റ്റേഡിയത്തിൽ നടന്നുവരുന്ന പതിനൊന്നാമത് ദേശീയ സരസ്മേള വൻ വിജയമായി മുന്നേറുകയാണെന്നും ഇന്ത്യ ചെങ്ങന്നൂരിലേക്ക് വന്നിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ. കുടുംബശ്രീ സ്റ്റാളുകളിലും ഫുഡ് കോട്ടിലും വൻ ജനത്തിരക്കുമൂലം വ്യാപാരം മികച്ച രീതിയിൽ നടക്കുന്നു.
250 വിപണന സ്റ്റാളുകളിലായി 24 ലക്ഷം രൂപയും വിവിധ സംസ്ഥാനങ്ങളുടെ ഫുഡ് കോർട്ടിൽ 15 ലക്ഷം രൂപയുടെ വ്യാപാരവുമാണ് വെള്ളിയാഴ്ച നടന്നത്; ഫുഡ്കോട്ടിൽ നടന്നത് വില്പന റെക്കോർഡ് വിൽപ്പനയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സമ്മാനിക്കും. പദ്മഭൂഷൺ എം.എ. ഉമ്മൻ, പത്മശ്രീ ഡോ. കെ.എം. ചെറിയാൻ, ജസ്റ്റീസ് അലക്സാണ്ടർ തോമസ്, അർജുന അവാർഡ് ജേതാവ് ജോർജ് തോമസ്, ഡോ. പി.ജി. രാമകൃഷ്ണപിള്ള, കവി പ്രഭാവർമ, കവി കെ. രാജഗോപാൽ എന്നിവരെ ആദരിക്കും.