സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1508600
Sunday, January 26, 2025 6:50 AM IST
എടത്വ: പച്ച- ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ ശതാബ്ദിയോടനുബന്ധിച്ചു ചാസ് യൂണിറ്റിന്റെയും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് സേവ്യർ ഊരാംവേലില് കല്ലുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി പോളി തോമസ്, മേഖല കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ലോനിച്ചന്, യൂണിറ്റ് വൈസ് പ്രസിഡന്റ് മറിയാമ്മ മാത്യു അട്ടിച്ചിറ, ക്രെഡിറ്റ് യൂണിയന് കണ്‍വീനര്‍ മറിയാമ്മ സേവ്യർ കണിയാംപറമ്പില്‍, വി.സി. മാത്യു കല്ലുപുരയ്ക്കല്‍, ഷിജി ബോബന് ചിറയില്‍, ബ്ലെസി റോയി കൊച്ചുമെതിക്കളം, ബീനാ സിബിച്ചന് തോട്ടുകടവില്‍, ടെല്ബി നെടുമ്പറമ്പില്‍, ജേക്കബ് ജോര്‍ജ് പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽനിന്നും ഡോ. സെം റോയി, ഡോ. ജോബി തോമസ് എന്നിവരടങ്ങിയ പതിനഞ്ചംഗ സംഘം ക്യാമ്പിനു നേതൃത്വം നല്കി.