ആ​ല​പ്പു​ഴ: പോ​ലീ​സ് സേ​വ​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ത്കരി​ക്കു​ന്ന​തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി ജി​ല്ല​യി​ലെ പ​ട്ട​ണ​ക്കാ​ട്, മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു ഐഎസ്ഒ 9001:2015 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു. എ​റ​ണാ​കു​ളം മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഡോ. ​എ​സ്. സ​തീ​ഷ് ബി​നോ, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ, ചേ​ർ​ത്ത​ല അ​സി​. പോ​ലീ​സ് സൂ​പ്ര​ണ്ട് ഹ​രീ​ഷ് ജെ​യി​ൻ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി.

ഐ​എ​സ്ഒ അം​ഗീ​കാ​രം

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ, അ​ത്യാ​ധു​നി​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ, പൊ​തു​ജ​ന സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം എ​ന്നി​വ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഐ​എ​സ്ഒ 9001:2015. മാ​നു​ഷി​ക-​സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്തു​ണാ സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യും ഈ ​അം​ഗീ​കാ​രം എ​ടു​ത്തു​കാ​ട്ടു​ന്നു. പോ​ലീ​സ് വ​കു​പ്പു​ക​ൾ പ​ല​പ്പോ​ഴും ഭീ​ഷ​ണി, പീ​ഡ​നം, മോ​ശം പെ​രു​മാ​റ്റം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടാ​റു​ണ്ട്. എ​ന്നാ​ൽ, നി​ല​വി​ലെ കാ​ല​ഘ​ട്ട​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ദാ​താ​ക്ക​ളാ​യി മാ​റി​യ​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​നേ​ട്ടം.

പ്ര​ധാ​ന സം​രം​ഭ​ങ്ങ​ൾ

*പ​രാ​തി അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​എ​സ്‌​പി ഓ​ഫീ​സി​ൽ നേ​രി​ട്ടു നി​രീ​ക്ഷി​ക്കു​ന്നു. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും.
*പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നാ​നൂ​റി​ല​ധി​കം വ​സ്തു​ക്ക​ൾ ജി​ല്ലാ പോ​ലീ​സ് സ്റ്റോ​റി​ലേ​ക്കു തി​രി​കെ ന​ൽ​കു​ക​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ നീ​ക്കു​ക​ക​യും ചെ​യ്തു.
*ചേ​ർ​ത്ത​ല സ​ബ് ഡി​വി​ഷ​നി​ലെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ വി​വ​ര​സ​ഞ്ച​യം സൃ​ഷ്ടി​ച്ചു. ക്ലെ​യിം ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​നു​ള്ള പ്ര​ക്രി​യ ആ​രം​ഭി​ച്ചു.
*ക​ട​ലാ​സ്‌​ ര​ഹി​ത​ഭ​ര​ണം/​ക​ട​ലാ​സി​ന്‍റെ ആ​വ​ശ്യ​ക​ത കു​റ​ഞ്ഞ ഭ​ര​ണ​നി​ർ​വ​ഹ​ണം എ​ന്ന ന​യം സ​വീ​ക​രി​ച്ചു. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ​വ​ഴി കേ​സ് ഡ​യ​റി​ക​ളും കു​റ്റ​പ​ത്ര​ങ്ങ​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​മാ​സം 50,000 ക​ട​ലാ​സു​ക​ൾ ലാ​ഭി​ക്കാ​നാ​കും.

*ക​ന​ത്ത മ​ഴ​യി​ൽ​നി​ന്നു കെ​ട്ടി​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​യു​ടെ ആ​യു​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ട്ര​സ് വ​ർ​ക്ക്, വാ​ട്ട​ർ​പ്രൂ​ഫിം​ഗ്, റീ​പെ​യിന്‍റിംഗ് തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
*സ്റ്റേ​ഷ​നു​ക​ളി​ലെ ജോ​ലി അ​ന്ത​രീ​ക്ഷ​വും പൊ​തു​ജ​ന ഇ​ട​പെ​ട​ലും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ജീ​വ​ന​ക്കാ​ർ​ക്കു പ്ര​ത്യേ​ക ഇ​ട​ങ്ങ​ൾ, മെ​ച്ച​പ്പെ​ട്ട വി​ശ്ര​മ​മു​റി​ക​ൾ, വാ​ട്ട​ർ കൂ​ള​റു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ പോ​ലു​ള്ള ജ​ന​സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യൊ​രു്കി.

*പൊ​തു​സേ​വ​ന വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​ൻ ചേ​ർ​ത്ത​ല സ​ബ് ഡി​വി​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്നു.