മ​ങ്കൊ​മ്പ്: കാ​വാ​ല​ത്താ​റ്റി​ൽ വി​ഷം ക​ല​ക്കി​യു​ള്ള മ​ത്സ്യബ​ന്ധ​നം വ്യാ​പ​ക​മാ​കു​ന്നു. ഇ​തോ​ടെ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞു ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി കൃ​ഷ്ണ​പു​രം മു​ത​ൽ സി​എം​എ​സ് ജെ​ട്ടി​വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് മീ​നു​ക​ൾ വ്യാ​പ​ക​മാ​യി ഒ​ഴു​കി ന​ട​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. അ​തി​ശ​ക്ത​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം വീ​ടു​ക​ളി​ൽ പോ​ലും ഇ​രി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ഴു​കി​യ മീ​നു​ക​ൾ കൂ​ട്ട​മാ​യി ഒ​ഴു​കി​ന​ട​ക്കു​ന്ന​തോ​ടെ വെ​ള്ളവും മ​ലി​ന​മാ​യി​രി​ക്കു​ക​യാ​ണ്. ശു​ദ്ധ ജ​ല​സ്രോ​ത​സു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ല​ധി​ക​വും കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​മെ​ല്ലാം വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും ആ​റ്റി​ലെ​യും തോ​ടു​ക​ളി​ലെ​യും വെ​ള്ള​മാ​ണ് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ക്കാ​നും മു​ഖം ക​ഴു​കാ​നു​മെ​ല്ലാം ആ​ളു​ക​ൾ മ​ടി​ക്കു​ന്നു. വി​ഷം ക​ല​ർ​ത്തു​ന്ന​തുമൂ​ലം ആ​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​വ​ർ​ക്ക് ത്വ​ക് രോ​ഗ​ങ്ങ​ളും ക​ണ്ണി​നു അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. സാ​ധാ​ര​ണ​യാ​യി രാ​ത്രികാ​ല​ങ്ങ​ളി​ലാ​ണ് വി​ഷം ക​ല​ർ​ത്തി​യു​ള്ള മ​ത്സ്യബ​ന്ധ​നം ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ​ക​ൽസ​മ​യ​ത്തും വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മീ​ൻ​പി​ടു​ത്തം സ​ജീ​വ​മാ​ണ്.

പെ​രു​വ​ല​യും വാ​ളപി​ടിത്ത​ത്തി​നു​ള്ള വ​ല​യി​ടീ​ലു​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. വാ​ള​വ​ല​യു​പ​യോ​ഗി​ച്ചു മീ​ൻ പി​ടി​ക്കു​മ്പോ​ൾ ക​ഴു​ക്കോ​ൽ (മു​ള) വെ​ള്ള​ത്തി​ല​ടി​ച്ചു മീ​നി​നെ വി​ര​ട്ടി​യോ​ടി​ക്കു​ന്ന പ​തി​വു​ണ്ട്. ഈ ​സ​മ​യം മു​ള​യു​ടെ അ​ടി​ഭാ​ഗ​ത്താ​യി തു​രി​ശു പോ​ലു​ള്ള വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ച്ച് മീ​ൻപി​ടിത്തം ന​ട​ത്താ​റു​ണ്ട്.

എ​ന്നാ​ൽ, ഇ​തു​തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്കും പ്ര​തി​ക​രി​ക്കാ​നാ​കി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.