തങ്കി ഫൊറോന പള്ളിയില്‍ തിരുനാള്‍
1508132
Friday, January 24, 2025 11:37 PM IST
ചേര്‍ത്തല: തീര്‍ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കാണിക്ക മാതാവിന്റെ 440-ാമത് കൊമ്പ്രിയ ദര്‍ശന തിരുനാള്‍ 27ന് തുടങ്ങും. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഹ വികാരി ഫാ. ലോബോ ലോറന്‍സ് ചക്രശേരി, പ്രസുദേന്തിമാരായ സെബാസ്റ്റ്യന്‍ (ഷാജി കുന്നുംപുറത്ത്), ബിജു ജോര്‍ജ് തോട്ടക്കര, സോജന് ജോസഫ് തയ്യില്‍, പബ്ളിസിറ്റി കണ്‍വീനര്‍ ജോസ്ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
27ന് രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം 5.30ന് മരിയന്‍ ഫാന്‍സിഡ്രസ്, ആറിന് പുതിയ കൊടി, കൊടിമരം വെഞ്ചരിപ്പ്, കൊടിയേറ്റ്, വികാരി ഫാ. ജോര്‍ജ് എടേഴത്ത് മുഖ്യ കാർമികത്വം വഹിക്കും. തുടര്‍ന്ന് ജപമാല, സമൂഹദിവ്യബലി. 28ന് വൈകുന്നേരം ആറിന് ജപമാല, സമൂഹദിവ്യബലി, തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ് മത്സരം, 29ന് വൈകുന്നേരം ആറിന് ജപമാല, സമൂഹദിവ്യബലി, തുടര്‍ന്ന് മാര്‍ഗ്ഗംകളി മത്സരം. 30ന് വൈകുന്നേരം ആറിന് ജപമാല, സമൂഹദിവ്യബലി. 31ന് വൈകുന്നേരം ആറിന് ജപമാല, സമൂഹദിവ്യബലി, തുടര്‍ന്ന് നാടക മത്സരം.
വേസ്പര ദിനമായ ഫെബ്രുവരി ഒന്നിന് വൈകുന്നേരം ആറിന് ജപമാല, സമൂഹദിവ്യബലി, വേസ്പര പ്രദക്ഷിണം. തിരുനാള്‍ ദിനമായ ഫെബ്രുവരി രണ്ടിന് വൈകുന്നേരം നാലിന് ജപമാല, തിരുനാള്‍ സമൂഹ ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്ക്. രാത്രി എട്ടിന് ഗാനമേള.