വേനൽക്കാലം വരവായി; ശുദ്ധജലമില്ലാതെ തലവടി തെക്ക് പ്രദേശം
1508118
Friday, January 24, 2025 11:36 PM IST
തലവടി: ഒരു ജന്മം കാത്തിരുന്നാലും തലവടി തെക്ക് പ്രദേശത്ത് ശുദ്ധജലം എത്തുമെന്നു വിശ്വാസമില്ലാത്തവരായി മാറുകയാണ് തലവടി തെക്ക് പ്രദേശത്തുള്ളവര്‍. ശുദ്ധജലത്തിന്റെ പേരു മാത്രം പറഞ്ഞ് മൂന്നു എംഎല്‍എമാരാണ് മാറിമാറി ഭരിച്ചത്. കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ കൊണ്ടുവരികയും ചെയ് തു. എന്നാല്‍, വെള്ളം മാത്രം എത്തിയില്ല.
ശുദ്ധജലം ലഭിക്കണമെങ്കില്‍ ഇപ്പോഴും വേഴാമ്പലിനെ പോലെ മഴ കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഈ സ്ഥിതിയാണ്. ശുദ്ധജലത്തിനായി ഇതിനോടകം പല ജനകീയ സമരങ്ങളും ഉപരോധങ്ങളും നടത്തിയിട്ടും അധികൃതരുടെ കണ്ണ് തുറപ്പിക്കാനായില്ലെന്നു മാത്രമല്ല മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനു പോലും ഇവിടെ വെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
വേനല്‍ക്കാലങ്ങളില്‍ പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം വളരെയേറെയാണ്. കൈയേ റി നികത്തുന്നതുമൂലവും അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലവും തോടുകള്‍ ഇല്ലാതാകുകയാണ്. പ്രദേശവാസികളുടെ ഏക ആശ്രയമായ തോടുകളിലെ വെള്ളം വേനല്‍ തുടങ്ങുന്നതേടെ പറ്റുന്നു. ഇതോടെ വേനല്‍ക്കാലത്ത് ഇരട്ടി ദുരിതമാണു പ്രദേശവാസികള്‍ അനുഭവിക്കുന്നത്.
ഈ പ്രദേശത്തെ റോഡുകള്‍ കാലങ്ങളായി ഉയര്‍ത്തുന്നതു മൂലം ടാപ്പുകള്‍ മണ്ണിനടിയില്‍ ആകുകയും ഈ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ കാലഹരണപ്പെട്ടു ദ്രവിച്ചുപോകുകയും ചെയ്തു. ഈ കാരണത്താല്‍ പാരേത്തോട്, വട്ടടി, തോട്ടടി, ചെത്തിപുരയ്ക്കല്‍ പ്രദേശങ്ങളിലെ പൊതു ടാപ്പുകളില്‍ ജലം എത്തിയിട്ട് നാലു പതിറ്റാണ്ടിലധികമായി.
പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതു വരെ ഈ പ്രദേശങ്ങളില്‍ മുടക്കം കൂടാതെ ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് 2014 ജൂണ്‍ ആറി ന് ഉത്തരവിട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റീസ് ആര്. നടരാജന് അന്തരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. വേനല്ക്കാലത്തു ചില ദിവസങ്ങളില്‍ മാത്രമാണ് കിയോസ്കുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന് തലവടി പഞ്ചായത്ത് അധികൃതര്‍ നല്കിയ മറുപടിയും വിചിത്രമാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് തലവടി പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണിത്. തലവടി തെക്കേ കരയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
ജലം എത്തിക്കണമെങ്കില്‍ അഞ്ചു കിലോമീറ്ററോളം പൈപ്പ് ലൈന്‍ സ്ഥാപിക്കണം. ഭീമമായ തുക ഇതിനാവശ്യമായതിനാല് നിലവില്‍ ഇത്തരം പദ്ധതികള്‍ പഞ്ചായത്തിന് ഏറ്റെടുക്കാന്‍ നിര്‍വാഹമില്ല. സര്‍ക്കാര്‍ തലത്തില്‍ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് അറിയുന്നു. വീണ്ടുമൊരു വേനല്‍ക്കാലം വരവായി. ഇനിയെങ്കിലും ശുദ്ധജലം എത്തിക്കാന്‍ ലക്ഷ്യബോധത്തോടെയുള്ള നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.