കായം​കു​ളം: ജീ​വി​ത​ത്തി​ലെ ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാ​നു​ള്ള മ​നോ​ധൈ​ര്യം വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജിക്ക​ണ​മെ​ന്ന് മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മവി​ശ്വാ​സം വ​ള​ർ​ത്താ​നു​ള്ള ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ൾ ന​ൽ​ക​ണം.

ല​ഹ​രി​യു​ടെ കെ​ണി​ക​ളി​ൽ പു​തു​ത​ല​മു​റ വീ​ഴാ​തി​രി​ക്കാ​ൻ ജാ​ഗ്ര​തവേ​ണ​മെ​ന്നും ബി​ഷ​പ് കൂട്ടി ച്ചേർത്തു. കാ​യം​കു​ളം സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ 74-ാമ​ത് വാ​ർ​ഷി​ക​വും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഥ​നി തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സ് മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൾ സി​സ്റ്റ​ർ സാ​ന്ദ്ര എ​സ്ഐ​സി അ​ധ്യ​ക്ഷ​യാ​യി. സ്കൂ​ൾ പ​ത്ര​മാ​യ മേ​രി സ്പ​ന്ദത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം കാ​യം​കു​ളം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ശ​ശി​ക​ല നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം​എ​സ്‌സി ​സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് ഫാ​. ഡാ​നി​യേ​ൽ തെ​ക്കേ​ട​ത്ത് നി​ർ​വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ പി.​കെ. അ​മ്പി​ളി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.എം.​എ. ഫാ​റൂ​ഖ്, സി​സ്റ്റ​ർ നി​സീ​മ എ​സ്ഐ​സി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ദീ​പ്തി എ​സ്ഐ​സി, നി​ർ​മല ജോ​യി, വൈ. ​ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​നി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഡോ. ​നീ​തു മ​റി​യം അ​ല​ക്സ്, കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽനി​ന്നു ബി​എ ഭ​ര​ത​നാ​ട്യ​ത്തി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ കു​മാ​രി തേ​ജ​സ്വി ഭ​ക്ത് എ​ന്നീ പൂ​ർ​വ വി​ദ്യാ​ർ​ഥിക​ളെ​യും സ്കൂ​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.