ആ​ല​പ്പു​ഴ: ഗ​വ. മു​ഹ​മ്മ​ദ​ന്‍​സ് ബോ​യ്‌​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​മാണം പൂ​ര്‍​ത്തീ​ക​രി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 27ന് ​തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 9.30ന് ​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും. എ​ച്ച്. സ​ലാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മുൻ എംഎൽഎ ജി. ​സു​ധാ​ക​ര​ന്‍, എ​ച്ച്. സ​ലാം എംഎ​ല്‍എ ​എ​ന്നി​വ​രു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 76 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ കെ.കെ. ജ​യ​മ്മ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.എ​സ്.എം. ​ഹു​സൈ​ന്‍, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ആ​ര്‍. വി​നീ​ത, എം.​ആ​ര്‍. പ്രേം, ​ന​സീ​ര്‍ പു​ന്ന​യ്ക്ക​ല്‍, സ​തീ​ദേ​വി, എ. ​എ​സ.് ക​വി​ത, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സി​മി ഷാ​ഫി ഖാ​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ.എ​സ.് ശ്രീ​ല​ത, ഡിഇ ഒഎ​ല്‍ പ​വി​ഴ​കു​മാ​രി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം.​എ​ന്‍. സി​നി, ഹെ​ഡ്മി​സ്ട്ര​സ് ജാ​ന്‍​സി ബി​യാ​ട്രീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.