പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതി ഉദ്ഘാടനം
1460493
Friday, October 11, 2024 5:49 AM IST
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് ബ്ലോക്ക് ഓഫീസ് കടവിലും മങ്കൊമ്പ് ഒന്നാംകര എസി കനാലിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു നിര്‍വഹിച്ചു.
പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10 ലക്ഷം രൂപ ചെലവില്‍ ഒരു ലക്ഷം കാര്‍പ്, 15000 കരിമീന്‍ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മല്‍സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മല്‍സ്യഇനങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. മായാദേവി, പഞ്ചായത്ത് അംഗം കെ. എം.സജികുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ഓഫീസര്‍ എം. ദീപു, കോ-ഓര്‍ഡിനേറ്റര്‍മാരായ ഷോണ്‍ ശ്യാം സുധാകരന്, സീമ അമൃത്, പ്രൊമോട്ടര്‍ ലത അശോക്, മല്‍സ്യത്തൊഴിലാളി കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.